Monday, October 5, 2009

മെനു

പൊതുവേ പിശുക്കനും തനിനാട്ടിന്‍പുറത്തുകാരനുമായ സതീശനു ഒരു ഇന്റെര്‍വൂ അറ്റെന്റ് ചെയ്യാനായി എറണാകുളം വരെ പോകേണ്ടി വന്നു. ആദ്യമായി എറണാകുളത്തേക്കു പോകുന്നതിനാല്‍ മുന്‍പ് പോയി പരിചയമുള്ള എന്നെയും കൂട്ടിനു വിളിച്ചു. എന്റെ സ്കലചെലവുകളും വഹിക്കാമെന്നുള്ള ഉറപ്പില്‍ ( അവനെ എനിക്ക് പണ്ടേ അറിയാവുന്നതു കൊണ്ട്) ഞാന്‍ കൂടെ പോയി. ഇന്റെര്‍വൂ കഴിഞ്ഞപ്പോഴെക്കും അവന്റെ പിശുക്ക് തലപൊക്കി. നല്ല നാടന്‍ ഫുഡ് കഴിക്കാമെന്നു പറഞ്ഞ് എന്നെ തട്ടുകടയിലേക്കു സ്വാഗതം ചെയ്തു. അവിടത്തെ ഫുഡിന്റെ സ്കലകുറ്റങ്ങളും പറഞ്ഞ് ഒരുവിധം അവനെ ഭേദപ്പെട്ട ഒരു റെസ്റ്റാരന്റിലെത്തിച്ചു. ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പൊഴേ കാശ് കണ്ട്രോള്‍ ചെയ്യാന്‍പറ്റൂ എന്ന് മനസ്സിലായ അവന്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്യുന്നതും കാത്തിരുന്നു.

ബിയറര്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു : മെനു ഇല്ലേ?
കേട്ട പാതി കേള്‍ക്കാത്ത പാതി സതീഷ് : അയ്യോ അതൊന്നും വേണ്ട. അതിനൊക്കെ ഭയങ്കര കാശാണ്.


2 comments:

Haris said...

ഒരു നീണ്ട ഇടവേളക്കു ശേഷം... ഒന്ന് കുത്തിക്കുറിക്കാം എന്ന് കരുതി

Areekkodan | അരീക്കോടന്‍ said...

ഇനി ഇടവേളകള്‍ ഇല്ലാതെ കുത്തിക്കുറിക്കുക